ശ്രീനു എസ്|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2020 (13:46 IST)
തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതന്‍ മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍(76) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 24ആയി. കഴിഞ്ഞ 27നായിരുന്നു ഇദ്ദേഹം മുംബൈയില്‍ നിന്ന് വിമാനം വഴി തിരുവനന്തപുരത്തെത്തിയത്.
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഉടനെ ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായ റിസള്‍ട്ട് വരുന്നത്. സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുവനന്തപുരത്ത് മാത്രം അഞ്ചായി.