അനുബന്ധ വാര്‍ത്തകള്‍
- 24 മണീക്കൂറിനിടെ 418 മരണം, 18,522 പേർക്ക് രോഗബധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,66,840
- തിരുവനന്തപുരത്തെ പോത്തീസ് ടെക്സ്റ്റൈല്‍സ് ആന്‍ഡ് സൂപ്പര്‍ സ്റ്റോഴ്സിലെ സൂപ്പര്‍ മാര്‍ക്കറ്റ് നഗരസഭ താല്‍ക്കാലികമായി അടച്ചു പൂട്ടിച്ചു
- നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ഇന്ത്യന്‍ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം
- നന്നായി മൊരിഞ്ഞ ദോശയാണെന്ന് കരുതിയോ ? വ്യാഴത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !
- രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പത്താംദിവസം ഡിസ്ചാർജ് ചെയ്യാം, കൊവിഡ് പരിശോധനയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി
ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമെന്ന് രമേശ് ചെന്നിത്തല
ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളീയ നവോത്ഥാനത്തിന്റെ ആചാര്യനായ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ടൂറിസം പദ്ധതി റദ്ദാക്കാനുള്ള കേന്ദ്രതിരുമാനത്തില് പ്രതിഷേധിച്ച് കൊണ്ടും പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കഴിഞ്ഞ ജൂണ്‍ ഒമ്പതിന് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
അതോടൊപ്പം കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് അഡ്വ.സുമേഷ് അച്യുതനും ശ്രീനാരായണ പ്രസ്ഥാനങ്ങളും അടക്കമുള്ള സംഘടനകള്‍ ജനകീയ പ്രക്ഷോഭം നടത്തുകയും പ്രതിപക്ഷനേതാവെന്ന നിലയില്‍ താനും മറ്റു നേതാക്കളും ഈ സമരപരിപാടികളിലൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ തിരുമാനം തിരുത്താന്‍ തയ്യാറായാത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.