എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 20 ഏപ്രില്‍ 2021 (09:13 IST)
പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പില്‍ ഇട്ട ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് വാട്‌സ് ആപ്പില്‍ ഇട്ടത്. ഇതോടനുബന്ധിച്ച് മുട്ടത്തുകോണം എച്ച്.എസ്.എസ്സിലെ ഹെഡ് മാസ്റ്റര്‍ എസ്.സന്തോഷിനെയാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
ചോദ്യ പേപ്പര്‍ സ്വന്തം ഗ്രൂപ്പിലേക്ക് അയച്ചത് അബദ്ധത്തില്‍ മാറി ഡി.ഇ.ഓ യുടെ ഗ്രൂപ്പില്‍ എത്തുകയായിരുന്നു. ഇതുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷയുടെ ചോദ്യ പേപ്പര്‍ പതിനൊന്നു മണിക്കാണ് ഗ്രൂപ്പില്‍ ഇട്ടത്.