1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Cyber agency cautions whatsapp users

വാട്ട്‌സ്ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച്ച: മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റി ഏജൻസി

വാട്‌സ്ആപ്പ്
വാട്ട്‌സ്ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്‌ച്ച കണ്ടെത്തിയതായി സൈബർ സെക്യൂരിറ്റി ഏജൻസിയായ സിഇആർടി. ആൻഡ്രോ‌യിഡ് വെർഷൻ 2.21.4.18ലും ഐഒഎസ് വെർഷൻ 2.21.32ലുമാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്ന് സിഇആർടി വ്യതമാക്കി.
 
ഈ സുരക്ഷാവീഴ്‌ച ഉപയോഗിച്ച് ഹാക്കർമാർക്ക് വാട്‌സ്ആപ്പ് സെക്യൂരിറ്റി കോഡുകൾ ഹാക്ക് ചെയ്യാനാകും. ഇതിലൂടെ വിവരങ്ങൾ ചോർത്താൻ കഴിയും. കാഷെ കോൺഫിഗറേഷൻ‌സ് പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും വാട്‌സ്ആപ്പ് ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് പുതിയ വേർഷനിലേക്ക് മാറണമെന്നും സിഇആർടി വ്യക്ത‌മാക്കി.
അടുത്ത ലേഖനം
കഴിഞ്ഞ വർഷം നമ്മൾ കൊവിഡിനെ പരാജയപ്പെടുത്തി, ഇത്തവണയും ഇന്ത്യയ്‌ക്ക് അത് സാധിക്കും: പ്രധാനമന്ത്രി