അനുബന്ധ വാര്‍ത്തകള്‍
- നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും
- Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം
- സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തും; ഇടപെട്ട് ഹൈക്കമാന്‍ഡ്
- കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി
SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും'Saphalam 2024'എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം
SSLC Result 2024 Live Updates
SSLC 2024 Result Live Updates: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച (മേയ് എട്ട്) ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായPRD Liveഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
എസ്.എസ്.എല്‍.സി / ഹയര്‍ സെക്കന്‍ഡറി / വി.എച്ച്.എസ്.ഇ ഫലങ്ങളറിയാന്‍www.results.kite.kerala.gov.inഎന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ'സഫലം2024'എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എല്‍.സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം,വിഷയാധിഷ്ഠിത അവലോകനങ്ങള്‍,വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും'റിസള്‍ട്ട് അനാലിസിസ്'എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും'Saphalam 2024'എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.