1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreedharan Pilla

ശബരില സ്ത്രീപ്രവേശനം: സെക്രട്ടറിയേറ്റിലേക്ക് ലോങ് മാർച്ച് നടത്തുമെന്ന് പി എസ് ശ്രീധരൻ പിള്ള

വാർത്ത
കൊച്ചി: ശബരിമലയെ ഇല്ലാതാക്കുന്നതിനു സിപിഎം കോടതി വിധിയെ ഉപയോഗിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. സംസ്ഥാന സർക്കാൻ പുനഃപരിശോധന ഹർജി നൽകാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് ലോങ്മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
എൻ ഡി എ യുടെ നേതൃത്വത്തിലാകും ലോങ്മാർച്ച് നടക്കുക. ഒക്ടോബർ 10ന് ശബരിമല സംരക്ഷണ യാത്രയെന്ന പേരില്‍ അയ്യപ്പന്റെ ജൻ‌മസ്ഥലത്തുനിന്നും തുടങ്ങി 15ന് സെക്രട്ടറിയേറ്റിൽ അവസാനിക്കുക തരത്തിലാവും ലോങ്മാർച്ച് സംഘടിപ്പിക്കുക എന്ന് 
ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
About Writer
Sumeesh
അടുത്ത ലേഖനം
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം വില്യം നോഡ്‌ഹൗസിനും പോൾ റോമറിനും