ഭാര്യയെ കണ്ട് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (16:11 IST)
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ഒരാളാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. 17 മത്സരാര്‍ഥികളിൽ ഏക മലയാളിയും ശ്രീ തന്നെ. തുടക്കം മുതൽ ഹൌസിനുള്ളിൽ ശ്രീ കുഴപ്പങ്ങളാണുണ്ടാക്കുന്നത്.

ഇപ്പോഴിതാ, ഹൌസിനുള്ളിൽ പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നു. വിഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. താരം കരയുകയായിരുന്നു.

കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ടായിരുന്നു. പരിപാടിയുടെ തുടക്കം തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :