Sumeesh|
Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (13:04 IST)
വനിതാ പൊലീസുകാരെ നിർബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിക്കയക്കില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. സേനയിൽ ആൺ പെൺ വേർതിരിവില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വനിതാ പൊലീസുകാരെ നിർബന്ധിച്ചച്ചു സന്നിധനത്തേക്കയക്കാൻ നീക്കം നടക്കുന്നതായി വാർത്തകൽ പ്രചരിച്ചതോടെയാണ് ഡി ജി പി വിശദീകരണവുമായി എത്തിയത്.
ആതേസമയം ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കായി 40 വനിതാ പൊലീസുകാരുടെ പട്ടിക തയ്യാറക്കിയതായുള്ള
വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലവിൽ ശബരിമലയിൽ ഡ്യൂട്ടിക്കായി വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടില്ല. വ്യാജവാർത്തകൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 14, 15 തീയതികളീൽ ശബരിമല സ്‌പെഷ്യൻ ഡ്യൂട്ടിക്കായി വനിതാ പൊലീസുകാരെ നിയോഗിച്ചതായി വിവിധ കേന്ദ്രങ്ങളിൽ നിന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ അന്വേഷണം നടത്തും. ശബരിമലയിൽ വനിതാ പൊലീസുകാരുടെ സേവനം ലഭ്യമാക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ ഡി ജി പിമാർക്ക് കത്തയച്ചിട്ടുണ്ട്.
തുലാമാസ പൂജക്ക നട തുറക്കുമ്പൊൾ അധികം സ്ത്രീകൾ സന്നിധാനത്ത് എത്തില്ല എന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സ്ത്രീകൾ കൂടുതലായി എത്തിയാൽ മാത്രം വനിതാ പൊലീസുകാരെ നിയോഗിച്ചാൽ മതി എന്നതാണ് തീരുമനം. ഇക്കാര്യത്തിൽ ഇന്നു ചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കുമെന്നും ഡി ജി പി വ്യക്തമാക്കി.