അനുബന്ധ വാര്‍ത്തകള്‍
- ‘പുസ്തകത്തിൽ വായിച്ച ആ ഇടം തേടിയുള്ള യാത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത്‘: സുപ്രിയയുമായി താൻ പ്രണയത്തിലായ നിമിഷം പങ്കുവച്ച് പ്രിഥ്വി
- സന്നിധാനത്ത് വനിതാ പോലീസുകരെ നിർബന്ധിച്ച് ഡ്യൂട്ടിക്കയക്കില്ലെന്ന് ഡി ജി പി
- 'സന്നിധാനത്ത് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും': ഡി ജി പി
- ടോമി എന്ന നായയോട് ക്ഷമ ചോദിച്ചില്ല; ഡൽഹിയിൽ 40കാരനെ ക്രൂരമായി കുത്തിക്കൊന്നു
- 24 മെഗാപിക്സൽ സെൽഫി ക്യാമറയുമായി കമോൺ ഐ ക്ലിക്ക് 2 വിപണിയിൽ
ബ്രൂവറികളുടെ അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് എക്സൈസ് മന്ത്രി
തിരുവന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും നൽകിയ അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബ്രൂവറികൾ അനുവദിച്ച നടപടിയിൽ പിശകില്ലെന്നും പൊതുവായ ആവശ്യങ്ങളിൽ ഒന്നിച്ചുനിൽക്കാനുള്ള വിട്ടുവീഴ്ചമാത്രമാണിതെന്നും മന്ത്രിവ്യക്തമാക്കി.
ഉത്തരവുമകളിൽ വിവാദങ്ങൾ വന്നാൽ റദ്ദാക്കുക സാധാരണാമാണ്. ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ബ്രൂവറികൾക്കും ഡിസ്‌ലറിക്കും അനുമതി നൽകിയതിൽ ക്രമക്കേടുകളില്ല. അനുമതി റദ്ദാക്കാനുള്ള തീരുമാനം വകുപ്പിന്റേത് മാത്രമല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്‌ലറിക്കും നൽകിയ ലൈസൻസ് റദ്ദാക്കിയതായി തിങ്കാളാഴ്ച വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ചുനിൽകേണ്ട സാഹചര്യംകൂടി പരിഗണിച്ചാണ് തീരുമാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.