1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SRajendran stopped political activities

രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

Devikulam
രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എന്നാല്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും മറ്റൊരു പാര്‍ട്ടിയുടെ ചിന്താഗതിയുമായി ചേര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് ഒരു വര്‍ഷത്തേക്ക് എസ് രാജേന്ത്രനെ സിപിഎം പുറത്താക്കുന്നതായി പ്രഖ്യാപിച്ചത്. തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. 
അടുത്ത ലേഖനം
കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു