1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Smuggling, Gold, Nedumpasery

മിശ്രിതരൂപത്തിൽ കൊണ്ടുവന്ന 80 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

Smuggling
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് 80 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം കൂലിപ്പറമ്പൻ സെയ്തുള്ള ഹബീബിൽ നിന്നാണ് ഈ സ്വർണ്ണം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് 1642 ഗ്രാം വരുന്ന മിശ്രിത രൂപത്തിലുള്ള അനധികൃതമായ ഈ സ്വർണ്ണം കൊണ്ടുവന്നത്. ശരീരത്തിനുള്ളിലെ അടിവസ്ത്രത്തിനുള്ളിലുമായാണ് ഇത് ഒളിപ്പിച്ചിരുന്നത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് വിമാന താവളത്തിൽ എത്തി സ്വർണ്ണം പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍