എ കെ ജെ അയ്യര്‍|
Last Updated:
ശനി, 29 ജനുവരി 2022 (20:06 IST)
കോട്ടയം: കഴിഞ്ഞ ഒരു വർഷത്തിനിടെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത പെൺക്കുട്ടികൾ ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം
142 ആണ്. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രമാണമാണിത്.
ഇത്തരം കേസുകളുടെ രീതി അനുസരിച്ചു വീടുകൾക്ക് ഉള്ളിൽ തന്നെയാണ് കൂടുതൽ പേരും ഉപദ്രവത്തിനു ഇരയാകുന്നത് എന്നാണു സൂചന. ഇതിനൊപ്പം കോവിഡ്, ലോക് ഡൗൺ എന്നിവ വരുത്തിയ സാമൂഹിക മാറ്റവും പുതിയ കാലത്തു പീഡനങ്ങൾക്ക് കാരണമാകുന്നു എന്നാണു വെളിപ്പെടുന്നത്.
പോക്സോ കേസുകളുടെ കണക്കനുസരിച്ചു 2016 ൽ രജിസ്റ്റർ ചെയ്തത് 112 ആണെങ്കിൽ 2017 ൽ അത് 145 ലേക്കും 2018 ൽ 157 ലേക്കും ഉയർന്നു. അതെ സമയം 2019 ൽ ഇത് 194 ആയി ഉയർന്നപ്പോൾ 2020 ൽ ഇത് 131 ആയി കുറഞ്ഞിരുന്നു. പക്ഷെ 2021 ൽ ഇത് വീണ്ടും 142 ലേക്കെത്തി.