മലപ്പുറത്ത് നിന്ന് സ്പീഡ് പോസ്റ്റ് വഴി ഒരു കത്ത് കോഴിക്കോട്ട് എത്താന്‍ പത്ത് ദിവസം

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (17:51 IST)
കോഴിക്കോട്: സാധാരണ കത്തുകള്‍ പരമാവധി രണ്ട് ദിവസത്തിനുള്ളില്‍ എത്താന്‍ എടുക്കുന്ന സമയം സ്പീഡ് പോസ്റ്റ് പത്ത് ദിവസമെടുത്ത് വിലാസക്കാരന്റെ കൈയില്‍ എത്തിചേര്‍ന്നു .മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ നിന്നാണ് കത്ത് പുറപ്പെട്ടത്. ഈ കത്ത് കോഴിക്കോട്ടെ വിലാസക്കാരന്റെ കൈയില്‍ കിട്ടിയത് പത്താമത്തെ ദിവസം മാത്രം.

എന്നാല്‍ കത്ത് വരുമെന്നറിഞ്ഞ വിലാസക്കാരന്‍ ഇത് ട്രാക്ക് ചെയ്തു. പുലാമന്തോളില്‍ നിന്ന് പുറപ്പെട്ട കത്ത് അഞ്ചാമത്തെ ദിവസം ഷൊര്‍ണ്ണൂരിലെത്തി എന്നും മനസിലായി. അടുത്ത ദിവസം തൃശൂരിലുമെത്തി. എന്നാല്‍ ഈ കഥ എന്തിനാണ് ഷൊര്‍ണൂരിലും തൃശൂരിലും പോകുന്നത് എന്ന് സാധാരണ ക്കാര്‍ക്ക് മനസിലാവില്ല.

എന്നാല്‍ വിലാസക്കാരനായ ഡോ.വിനോദ് ഭട്ടതിരിപ്പാടിന് കാര്യം മനസിലായി. പോസ്റ്റല്‍ ഉരുപ്പടി ആദ്യം അടുത്തുള്ള നാഷണല്‍ സ്പീഡ് പോസ്റ്റ് ഹബ്ബിലെത്തും അതാണ് ഷൊര്‍ണ്ണൂര്‍ വഴി ത്യശൂര്‍ക്ക് പോയത്. പിന്നീട് എട്ടാമത്തെ ദിവസം ഇത് കോഴിക്കോട്ടെ സ്പീഡ് പോസ്റ്റ് ഹബ്ബിലും എത്തി. എന്നാല്‍ അടുത്ത ദിവസം ഞായറാഴ്ച അവധി ആയതിനാല്‍ ഈ കത്ത് നല്‍കാന്‍ കഴിഞ്ഞില്ല. ഇതാണ് ഡോ.വിനോദ് ഭട്ടതിരിപ്പാടിന് ലഭിച്ച സ്പീഡ് പോസ്റ്റിന്റെ മികച്ച സേവനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :