അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല, ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല: സ്പീക്കറുടെ ഓഫീസ്
- അമേരിക്കയ്ക്ക് ചൈനയുടെ പണി: 105 അമേരിക്കന്‍ ആപ്പുകള്‍ നിരോധിച്ചു
- ലോക്ഡൗൺ കാലത്ത് 45 ശതമാനം ജനങ്ങളും ഭക്ഷണം കഴിച്ചത് കടംവാങ്ങിയെന്ന് സർവെ
- ഭർത്താവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; യുവതിയ്ക്ക് 1.60 ലക്ഷം പിഴ വിധിച്ച് കോടതി
- നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന് തൂങ്ങിമരിച്ചു
തിരുവനന്തപുരം ജില്ലയില്‍ പോളിങ് 69.85 ശതമാനം
ജില്ലയില്‍ 69.85 ശതമാനം പോളിങ്. അന്തിമ കണക്കുകള്‍ പ്രകാരം ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 19,82,569 പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 9,45,940 പുരുഷന്മാരും 10,36,621 സ്ത്രീകളും എട്ടു ട്രാന്‍സ്ജെന്‍ഡേഴ്സുമുണ്ട്. ജില്ലയില്‍ ആകെ 1,727 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണു വോട്ടെടുപ്പ് നടന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.77 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടര്‍മാരില്‍ 4,79,883 പേര് വോട്ട് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 74.71 ആണ് പോളിങ് ശതമാനം. ആകെ 48,168 പേര് വോട്ട് ചെയ്തു. നെടുമങ്ങാട് ആകെ പോളിങ് 73.08 ശതമാനം. പോള്‍ ചെയ്ത വോട്ടുകള്‍ - 40,931. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വോട്ടിങ് ശതമാനം - 69.36, പോള്‍ ചെയ്ത വോട്ടുകള്‍ - 22,652. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ വോട്ടിങ് ശതമാനം - 71.23, പോള്‍ ചെയ്ത വോട്ടുകള്‍ 23,498.