അട്ടപ്പാടിക്ക് അടിയന്തര സഹായം; ആരോഗ്യരംഗത്ത് രണ്ട് കോടി

അട്ടപ്പാടി| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (14:52 IST)
അട്ടപ്പാടിക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്ത് രണ്ടു കോടി രൂപയുടെ സഹായം നല്‍കും. പദ്ധതികളുടെ ഏകോപനത്തിന് രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. സമൂഹ അടുക്കളകള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടത്തും. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപനസമിതി രൂപീകരിക്കും. ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാനും തീരുമാനമായി.

ശിശുമരണങ്ങള്‍ തുടരുന്ന അട്ടപ്പാടി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം സന്ദര്‍ശിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക സംഘവും അട്ടപ്പാടിയിലെത്തി. അതേസമയം സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഎമ്മും സിപിഐയും സമരവും തുടങ്ങിയിരുന്നു.

അതിനിടെ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണമുണ്ടായി. ഇന്ന് രാവിലെ മൂന്ന് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഷോളയൂര്‍ ഊരിലെ വളര്‍മതി - ജടയന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡിഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :