പാലക്കാട്|
VISHNU.NL|
Last Modified ശനി, 8 നവംബര്‍ 2014 (11:49 IST)
പാലക്കാട് ജില്ലയില്‍ 29 പേര്‍ എന്‍ഡോ സള്‍ഫാന്‍ ബാധിതരാണെന്ന് പഠന റിപ്പോര്‍ട്ട്.
പാലക്കാട് മുതലമടയില്‍ നടത്തിയ പഠനത്തിലാണ് ജില്ലയില്‍ 29 പേര്‍ എന്ഡോസള്‍ഫാന്‍ രോഗബാധിതരാണെന്ന കണ്ടെത്തല്‍ ഉണ്ടായത്. ഇതൊടെ അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ എന്‍ഡോ സള്‍ഫാനും പങ്കുണ്ടെന്ന സംശയത്തിന് ബലമേറി.
തൃശൂരില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് മുതലമടയില്‍ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് ഇവര്‍ ഡിഎംഒയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മുതലമടക്ക് സമാനമായ രീതിയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച പുതൂര്‍ , ഷോളയൂര്‍ പഞ്ചായത്തുകളിലാണ് ജനിതകവെകല്യത്തെ തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചത്. ഇതോടെ ഇവിടങ്ങളിലുള്ള ആദിവാസി ഊരുകളില്‍ പഠനം നടത്തുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അട്ടപ്പാടിയിലെ ശിശുമരണത്തിനു പിന്നിലും ജനിതകവൈകല്യങ്ങളാണെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആദിവാസി ഊരുകളില്‍ നിലവിലുള്ള 500ഓളം ഗര്‍ഭിണികളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രസംഘത്തിന്‍റെ പഠനത്തിന് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.