Last Modified തിങ്കള്‍, 28 ജൂലൈ 2014 (15:18 IST)
മലയാളസിനിമയില്‍ ഒരു പക്ഷേ ഒരു സൂപ്പര്‍ സ്റ്റാറിനും ഈ ഭാഗ്യം ഉണ്ടായിട്ടുണ്ടാവില്ല. ഒരു ഗ്രാമം സ്വന്തം പേരില്‍ അറിയപ്പെടുക. തമിഴ്നാട്ടില്‍ സിനിമാതാരങ്ങളുടെ പേരില്‍ അമ്പലങ്ങളും ഗ്രാമവുമൊന്നും പുതുമയില്ല.
ഈ കഥയിലെ നായകന്‍ സുരേഷ് ഗോപിയാണ്. അട്ടപ്പാടിയിലെ ഗോഞ്ചിയൂര്‍ എന്ന ഗ്രാമം ഇനി മുതല്‍ സുരേഷ് ഗോപി ഗ്രാമം എന്നാകും അറിയപ്പെടുക. സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം അട്ടപ്പാടിക്കടുത്തുള്ള ഗോഞ്ചിയൂര്‍
ഗ്രാമം സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു.
അനധികൃതമായ മദ്യത്തിന്റെ ഉപയോഗം ഗ്രാമത്തില്‍ വളരെ കൂടുതലായിരുന്നു. അവിടെ എത്തിയ സുരേഷ് ഗോപി ആ ഗ്രാമത്തിലെ നിവാസികളെ മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കി. മദ്യവും ലഹരിവസ്തുക്കളും ഉപേക്ഷിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഗ്രാമ നിവാസികള്‍ക്ക് ഏത് രീതിയിലുള്ള ധനസഹായം നല്‍കാനുള്ള സന്നദ്ധതയും സുരേഷ് ഗോപി അറിയിച്ചു.
തങ്ങളുടെ ജീവിതത്തില്‍ വെളിച്ചം പകരാനെത്തിയ നായകന് നന്ദി അറിയിക്കാന്‍ ഗ്രാമവാസികള്‍ തങ്ങളുടെ ഗ്രാമത്തിന് സൂപ്പര്‍ ഹീറോയുടെ പേര് നല്‍കുകയായിരുന്നു