1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. son escape without stooping bike

അമ്മ ബൈക്കിൽ നിന്നും തെറിച്ചുവീണു, നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് നിർത്താതെ രക്ഷപ്പെട്ട് മകൻ

വാർത്തകൾ
ആലപ്പുഴ: റോഡിൽതെറിച്ചു വിണ അമ്മയെ തിരിഞ്ഞുനോക്കാതെ നാട്ടുകാരെ ഭയന്ന് ബൈകിൽ രക്ഷപ്പെട്ട് മകൻ. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മ ബൈക്കിൽനിന്നും ദേശീയപാതയിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് ഭയന്ന് അമ്മയെ കൂട്ടാതെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. 
 
69 വയസ്സുള്ള എറണാകുളം ജില്ലക്കാരിയായ വീട്ടമ്മയാണ് ദേശീയപാതയില്‍ ബൈക്കില്‍ നിന്നു വീണത്. ബൈക്കോടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്. വീട്ടമ്മയെ പൊലീസ് എത്തി ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കി. ഇവര്‍ക്ക് നിസാര പരുക്കുണ്ട്. പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭയന്ന് മകന്‍ മാറിനില്‍ക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യര്‍ത്ഥിച്ചതായി പൊലീസ് പറഞ്ഞു.
അടുത്ത ലേഖനം
കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു