'രാഖി ഏറ്റുവാങ്ങി സഹോദരിയായി കണ്ട് സംരക്ഷിയ്ക്കുക': യുവതിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതിയ്ക്ക് വിചിത്ര വ്യവസ്ഥയിൽ ജാമ്യം നൽകി കോടതി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2020 (09:56 IST)
ഇന്‍ഡോര്‍: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രിയെ അപമാനിയ്ക്കാൻ ശ്രമിച്ച പ്രതിയ്ക്ക് വിചിത്ര വ്യവസ്ഥയോടെ ജാമ്യം ആനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാ ബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ കൈയ്യിൽനിന്നും രാഖി ഏറ്റുവാങ്ങി. എല്ലാ കാലത്തും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണം എന്ന വ്യവസ്ഥ പാലിച്ചാൽ ജാമ്യം അനുവദിയ്ക്കാം എന്നാണ് കോടതി പ്രഖ്യാപിച്ചത്.

ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിൾ ബെഞ്ചാണ് ഈ വ്യവസ്ഥയിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. രക്ഷാ ബന്ധന്‍ ദിനത്തില്‍ 11 മണീയ്ക്ക് ഭാര്യയുമൊത്ത് പരാതിക്കാരിയുടെ അടുത്ത് പോയി കയ്യിൽ രാഖി കെട്ടിക്കണം. ഇനിയുള്ളകാലം അവരെ സംരക്ഷിയ്ക്കണം. മധുരപലഹാരങ്ങളും, ആചാരപ്രകാരം സഹോദരിക്ക് സഹോദരന്‍ നല്‍കുന്നതുപോലെ 11,000 രൂപ നൽകി അനുഗ്രഹം തേടണമെന്നും യുവതിയുടെ മകന് വസ്ത്രങ്ങൾ വാങ്ങാൻ 5000 രൂപ നൽകണം എന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :