1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Solar case congress approach

സോളാർ കേസിൽ കോൺഗ്രസ് കോടതിയിലേക്കില്ല, തിരെഞ്ഞെടുപ്പ് പ്രചരണായുധമാക്കും

കോൺഗ്രസ്
സോളാർ പീഡനക്കേസിൽ സർക്കാർ ഉത്തരവിട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനട്ടിൽ കോ‌ൺഗ്രസ്. അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചാൽ കോൺഗ്രസ് അന്വേഷണത്തെ ഭയപ്പെടുമെന്ന പ്രതീതി സൃഷ്ടിക്കും. പകരം വിവാദത്തെ രാഷ്ട്രീയമായി നേരിടാമെന്ന നിലപാടിലാണ് കോൺഗ്രസ്.
 
സോളാർ കേസിൽ സിബിഐ അന്വേഷണം മുടക്കാൻ ശ്രമിക്കേണ്ടെന്ന നിലപാടാണ് ഉമ്മൻചാണ്ടി മുന്നോട്ടുവെച്ചത്. മറ്റ് മുതിർന്ന നേതാക്കളും ഇതിനോട് യോജിച്ചു. സർക്കാരിനെതിരെ ഉയർന്നുവന്ന സ്വർണ്ണക്കടത്ത് കേസ് ആരോപണങ്ങൾക്ക് മറുപടിയായി സോളാർ കേസ് വീണ്ടും സീജവമാക്കുന്നുവെന്ന പ്രചാരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആദ്യ പരാതിയിൽ ഉണ്ടായിരുന്ന ജോസ് കെ മാണിയുടെ പേര് മുന്നണി മാറിയപ്പോൾ രണ്ടാം പരാതിയിൽ നിന്ന് അപ്രത്യക്ഷമായതും വാദം സമർഥിക്കാനായി കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
അടുത്ത ലേഖനം
വിശിഷ്ടാതിഥി ഇല്ല, പരേഡ് കാണാൻ എത്തുക 25,000 പേർ, കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു