അഭിറാം മനോഹർ|
Last Modified ശനി, 23 ജനുവരി 2021 (14:28 IST)
കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. സിഎജി റിപ്പോർട്ടിനെതിരെ സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടുവന്നതിനെ കോൺഗ്രസ് പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ എ.ഐ.സി.സി. നിരീക്ഷകന്‍ കൂടിയായ അശോക് ഗെഹ്‌ലോത് രംഗത്തെത്തിയത്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നു. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേയാണ് കേന്ദ്ര നീക്കമെന്നും ഗെഹ്‌ലോത് പറഞ്ഞു. മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടികാണിച്ചാണ് ഗെഹ്‌ലോതിന്റെ പ്രസ്‌താവന. അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിവരങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ്. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഗെഹ്‌ലോതിന്റെ പ്രസംഗത്തിന്റെ പരിഭാഷകൻ.