കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലാവ്‌ലിന്‍ ഹൈക്കോടതിയില്‍

കൊച്ചി| JOYS JOY| Last Modified വെള്ളി, 22 ജനുവരി 2016 (11:30 IST)
കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ലാവ്‌ലിന്‍ കേസില്‍ പ്രതിസ്ഥാനത്ത് ആണ് എസ് എന്‍ സി ലാവ്‌ലിന്‍ എന്ന ഈ കനേഡിയന്‍ കമ്പനി. ഇത് ആദ്യമായാണ് ലാവ്‌ലിന്‍ കമ്പനി കേരളത്തില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്.

ലാവ്‌ലിൻ കേസിൽ സി പി എം പി ബി അംഗം പിണറായി വിജയനെയും മറ്റ് പ്രതികളെയും സി ബി ഐ കുറ്റവിമുക്തരാക്കിയിരുന്നു. ഈ നടപടിക്കെതിരെ സർക്കാർ ഹൈകോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു.

ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട് ലാവ്‌ലിൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം വി എസ് അച്യുതാനന്ദന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷാജഹാൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :