കൊച്ചി|
JOYS JOY|
Last Modified വെള്ളി, 15 ജനുവരി 2016 (17:26 IST)
വിവാദമായ ലാവ്‌ലിന്‍ കേസില്‍ ഫെബ്രുവരി മൂന്നാംവാരം മുതല്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 15 വര്‍ഷം വരെ പഴക്കമുള്ള അപ്പീലുകള്‍ പരിഗണനയിലുണ്ടെന്നും അതിനാല്‍ ലാവ്‌ലിന്‍ ക്രമം വിട്ട് പെട്ടെന്ന് പരിഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ട് ഫെബ്രുവരി അവസാനത്തേക്ക് മാറ്റുകയാണെന്നും കോടതി വ്യക്തമാക്കി.
സർക്കാർ
നൽകിയ ഉപഹര്‍ജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയിൽ ഫെബ്രുവരി മൂന്നാവാരം മുതൽ വിശദവാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.
കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സി ബി ഐ ഉള്‍പ്പെടെ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം നീതി നിഷേധമാകുമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യം എന്തെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.
അതേസമയം കേസ് അന്വേഷിച്ചത് തങ്ങളാണെന്നും ഹര്‍ജി തിടുക്കപ്പെട്ട് പരിഗണിക്കേണ്ടതില്ലെന്നും
സി ബി ഐ കോടതിയെ അറിയിച്ചു. എന്നാല്‍, നിഷേധ നിലപാട് സ്വീകരിക്കുന്നില്ലെന്നും കോടതി തീരുമാനിക്കുന്നതു പോലെ നടക്കട്ടെയെന്നും സി ബി ഐ കോടതിയെ അറിയിക്കുകയായിരുന്നു.