കൊച്ചി|
JOYS JOY|
Last Modified വെള്ളി, 15 ജനുവരി 2016 (10:36 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സി പി എം
സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള റിവ്യൂ ഹര്‍ജികള്‍ അതിവേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന് സാമ്പത്തികനഷ്‌ടമുണ്ടാക്കിയ ലാവ്‌ലിന്‍ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായിരുന്ന പ്രതികള്‍ക്കും എതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ കുറ്റമുക്തരാക്കി ഉത്തരവിട്ടെന്ന് ചൂണ്ടിക്കാട്ടി ഉപഹര്‍ജിയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ചത്.