കൊച്ചി|
JOYS JOY|
Last Modified വെള്ളി, 15 ജനുവരി 2016 (15:19 IST)
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ഉബൈദ് ആണ് ഹര്‍ജി അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടമുണ്ടായെന്നും കേസ് അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി. റിവിഷന്‍ ഹര്‍ജിയില്‍ വാദം ഫെബ്രുവരി രണ്ടാം വാരം തുടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മുന്‍ വൈദ്യുതി മന്ത്രിയും സി പി എം
പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍
കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്‌തായിരുന്നു
സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള റിവ്യൂ ഹര്‍ജികള്‍ അതിവേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നത് ഉള്‍പ്പെടെചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരിന് സാമ്പത്തികനഷ്‌ടമുണ്ടാക്കിയ ലാവ്‌ലിന്‍ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായിരുന്ന പ്രതികള്‍ക്കും എതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ കുറ്റമുക്തരാക്കി ഉത്തരവിട്ടെന്ന് ചൂണ്ടിക്കാട്ടി ഉപഹര്‍ജിയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ചത്.