1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Marijuana Smuggling news

ആംബുലന്‍സിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം: മലപ്പുറത്ത് 45കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Marijuana
ആംബുലന്‍സിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം പിടികൂടി. മലപ്പുറത്ത് 45കിലോ കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 
 
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 46 കിലോ കഞ്ചാവാണ് പിടികൂടിയത്. ചട്ടിപ്പറമ്പ് സ്വദേശി ഉസ്മാന്‍(46), തിരൂരങ്ങാടി സ്വദേശി ഹനീഫ(40) കളത്തിങ്ങല്‍ പാറ സ്വദേശി മുഹമ്മദാലി(36) എന്നിവരാണ് പിടിയിലായത്. 
അടുത്ത ലേഖനം
4 ജിയേക്കാൾ എട്ടിരട്ടി വേഗം: റിലയൻസ് ജിയോ 5ജിയുടെ പരീക്ഷണ റിപ്പോർട്ട് പുറത്ത്