1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SIT to question former Travancore Devaswom Board president A Padmakumar

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും.

Sabarimala gold theft
ശബരിമല സ്വര്‍ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്തു. 
 
ദ്വാരപാലക ശില്പത്തിലെയും കട്ടിള പാളിയിലെയും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കും. 10 ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേസമയം കേസില്‍ രണ്ടാംപ്രതി മുരാരി ബാബുവിന്റെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്.
 
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം. സ്വര്‍ണ്ണക്കൊള്ള നടന്നത് 2019 മുതലാണെങ്കിലും 2018 മുതലുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എത്ര മാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചാലും അന്വേഷണം നടത്താന്‍ എസ്ഐടിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
അടുത്ത ലേഖനം
ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല