ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം.

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 നവം‌ബര്‍ 2025 (19:36 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം. സ്വര്‍ണ്ണക്കൊള്ള നടന്നത് 2019 മുതലാണെങ്കിലും 2018 മുതലുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എത്ര മാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചാലും അന്വേഷണം നടത്താന്‍ എസ്‌ഐടിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

എസ് ഐ ടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ദേവന്റെ സ്വത്താണ് കൊള്ളയടിച്ചതെന്ന് മറക്കരുതെന്നും ഇതൊരു ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ലെന്നും ഒട്ടും വിശ്വാസ്യ യോഗ്യമല്ലാത്തയാള്‍ക്ക് അമൂല്യ വസ്തുക്കള്‍ കൈമാറാനുള്ള ധൈര്യം ദേവസ്വം ബോര്‍ഡിന് എങ്ങനെ ഉണ്ടായി എന്നും കോടതി ചോദിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :