1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Silver line protest

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം

Silver Line Protest
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കി. മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ് പറയുന്നതെന്നാണ് കെ റെയില്‍ വിരുദ്ധ സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവ് പറഞ്ഞത്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായാണ് കല്ലിടല്‍ നടക്കുന്നതെന്ന് ജില്ലാ കളക്ടര്‍മാര്‍ വരെ സമ്മതിച്ചകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 
 
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരത്തില്‍ ജയിലില്‍ പോകാന്‍ എല്ലായുഡിഎഫ് പ്രവര്‍ത്തകരും തയ്യാറാണെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. 
അടുത്ത ലേഖനം
റഷ്യ ഫോസ്‌ഫറസ് ബോംബ് പ്രയോഗിച്ചു, അടിയന്തിര സൈനിക സഹായം വേണമെന്ന് നാറ്റോയോട് സെലൻസ്‌കി