1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. shootout in Cochin

കൊച്ചിയിൽ സിനിമാ നടിയുടെ ബ്യൂട്ടിപാർലറിന് നേരെ വെടിവെപ്പ്

വാർത്ത
നടി ലീന മരിയാ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടീപാർലറിന് നേരെ വെടിവെപ്പ്. ലീനാ മരിയാ പോളിന്റെ പനമ്പള്ളി നഗറിലെ ബ്യൂട്ടിപാർലറിന് നേരെയാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട്പേർ സ്ഥാപനത്തിന് നേരെ വെടിയുതിർക്കുകയാ‍യിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
 
സാമ്പത്തിക ഇടപാടുകളിൽ നടിയുമായുണ്ടായിരുന്ന തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് ലഭിക്കുന്ന സൂചന. വെടിയുതിർത്ത ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് പരിശൊധന നടത്തി. സി സി ടിവി ക്യാമറകളിൽ പ്രതികളുടെ മുഖം പതിഞ്ഞിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
 
നേരത്തെ 25 ലക്ഷം രൂ‍പ ആവശ്യപ്പെട്ടുകൊണ്ട് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി നടി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. മുംബൈ അധോലോകവുമായി ബന്ധമുള്ളവരാണ് തങ്ങളെന്ന് സന്ദേശമയച്ചവർ പറഞ്ഞിരുന്നതായും ലീന മരിയ പോൾ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന.    
അടുത്ത ലേഖനം
ഷോപ്പിംഗിന് ഇനി ഗൂഗിൾ സഹായിക്കും, ‘ഗൂഗിൾ ഷോപ്പിംഗ്‘ ഇന്ത്യയിൽ !