മുകേഷിനെതിരേ ഷിബുവിന്റെ വിമര്‍ശനം: ‘അറിയാത്ത പണിക്ക് പോകരുത്’

കൊല്ലം| Last Updated: ചൊവ്വ, 10 ജൂണ്‍ 2014 (12:47 IST)
നടന്‍ മുകേഷിനെതിരേ മന്ത്രി ഷിബു ബേബി ജോണിന്റെ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍‌എസ്‌പിയെ വിമര്‍ശിച്ചതാണ് ഷിബുവിനെ ചൊടിപ്പിച്ചത്. ആര്‍‌എസ്പിയെ കൊല്ലത്തെങ്കിലും കാണാന്‍ കഴിയും. എന്നാല്‍ സിപി‌ഐയെ എവിടെയെങ്കിലും കാണാന്‍ കഴിയുമോയെന്നും ഷിബു പരിഹസിച്ചു. ആര്‍‌എസ്‌പി ലയനസമ്മേളനത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലത്ത് മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമാണ്. എന്നാല്‍ ഇത്തരത്തില്‍ അറിയാത്ത പണിക്ക് പോകരുതെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :