കൊല്ലം|
Last Modified ശനി, 7 ജൂണ്‍ 2014 (17:58 IST)
രാഷ്ട്രീയ എതിരാളികളാണ് എന്‍കെ പ്രേമചന്ദ്രന്റെ വീടിനു നേരെ കല്ലെറിഞ്ഞതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഇതിനുപിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ് ബുക്കിലൂടെയും മറ്റും എംപിക്കെതിരേ വാര്‍ത്താക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യങ്ങളും വീടാക്രമണവും മറ്റും ചില പ്രത്യേക ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രേമചന്ദ്രന്‍െറ വീടിനുനേരെയുള്ള ആക്രമണം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഇക്കാര്യത്തില്‍ സിപിഎം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.