തിരുവനന്തപുരത്തെ പേയ്‌മെന്റ് സീറ്റോ? സിപി‌ഐ അന്വേഷണം തുടങ്ങി!

തിരുവനന്തപുരം| Last Modified ബുധന്‍, 21 മെയ് 2014 (09:38 IST)
ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലുണ്ടായ പരാജയം അന്വേഷിക്കാന്‍ സിപിഐ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. പികെകൃഷ്ണന്‍,​ കെ ശിവരാമന്‍,​ വി ചാമുണ്ണി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. തിരുവനന്തപുരത്ത് ഇടത്
വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് മറിഞ്ഞതായി സിപിഐയില്‍ തന്നെ വിലയിരുത്തലുണ്ടായിരുന്നു.

തിരുവനന്തപുരത്തെ പേയ്മെന്റെ സീറ്റാണോയെന്നും കമ്മീഷന്‍ അന്വേഷിക്കും. ബെന്നറ്റ് എബ്രഹാമിന്റെ
സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ വിവാദം പുകഞ്ഞു. ഒടുവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയതാണ് ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയത്. ഈ സാഹചര്യത്തിലാണ് സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :