ഷീലാ ദീക്ഷിത് രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം| VISHNU.NL| Last Updated: ശനി, 19 ജൂലൈ 2014 (14:10 IST)
കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാ‍ജി സന്നദ്ധത അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ഷീലാ ദീക്ഷിത് മാധ്യമങ്ങളൊട് തന്റെ രാജി സന്നദ്ധത അറിയിച്ചത്.

രാജിക്കു തയാറാണെന്നും എന്നാല്‍ അതു സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ലെന്നുമാണ് ഷീലാ ദീക്ഷിത് പറഞ്ഞത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. മനഃസാക്ഷിക്കനുസരിച്ചാണു തീരുമാനമെടുക്കുക.- അവര്‍ വ്യക്തമാക്കി.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ക്ഷേത്രത്തിന്റെ ചരിത്രം, പാരമ്പര്യം, വാസ്തുശൈലി തുടങ്ങിയ സംബന്ധിച്ചും ക്ഷേത്രസ്വത്തുക്കള്‍ സംബന്ധിച്ചും വിശദമായി ചോദിച്ചറിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :