തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (17:34 IST)
നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അറിയിച്ചതായി റിപ്പോര്‍ട്ട്. രാജിവയ്ക്കാനുള്ള ആഗ്രഹം കാർത്തിയേകൻ സുധീരനെ ഇന്നാണ് അറിയിച്ചത്. സുധീരന്റെ വീട്ടിൽ വെച്ച് ഉച്ചയോടെയാണ് കൂടിക്കാഴ്ച നടന്നത്.
കാര്‍ത്തികേയന്റെ രാജിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മാധ്യമങ്ങളിലൂടെ വന്ന കാര്യങ്ങള്‍ മാത്രമെ തനിക്ക് അറിയുകയുള്ളുവെന്നും നേരത്തെ സുധീരന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കാര്‍ത്തികേയന്‍ നേരിട്ട് സുധീരനെ കാണുകയും രാജി സന്നദ്ധത വ്യക്തമാക്കുകയും ചെയ്തത്.
തനിക്ക്
സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് രാജിയെന്നും, മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ നടത്താന്‍ രാജി ആവശ്യമാണെന്നും കാർത്തികേയൻ നേരത്തെ മുഖ്യമന്ത്രിയേയും ഹൈക്കമാൻഡിനേയും അറിയിച്ചിരുന്നു. ഈ കാരണങ്ങള്‍ തന്നെയാണ് കെപിസിസി പ്രസിഡന്റിന് മുമ്പാകെയും അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 17ന് നിയമസഭാ സമ്മേളനം കഴിയുന്നയുടൻ ജി കാർത്തികേയൻ സ്പീക്കർ സ്ഥാനം രാജിവയ്ക്കുമെന്നാണ് അറിയുന്നത്.
കെ മുരളീധരൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകണമെന്ന് ഒരുവിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹം സമ്മതിക്കുന്നില്ലെന്നാണ് അറിയുന്നത്.