ഷം‌ന കാസിം കേസ്: പ്രതികളുമായി സംസാരിച്ചെന്ന് ധര്‍മ്മജന്‍; മിയയുടെയും ഷം‌നയുടെയും നമ്പര്‍ ചോദിച്ചു, തന്‍റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയത് ഷാജി പട്ടിക്കരയെന്നും താരം

കൊച്ചി| ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (15:45 IST)
ഷം‌ന കാസിമിനെ ബ്ലാക്‍മെയില്‍ ചെയ്‌‌ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചിരുന്നതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. നടിമാരായ മിയയുടെയും ഷം‌ന കാസിമിന്‍റെയും നമ്പര്‍ അവര്‍ ആവശ്യപ്പെട്ടു. തന്‍റെ നമ്പര്‍ പ്രതികള്‍ക്ക് കൊടുത്തത് പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ഷാജി പട്ടിക്കരയാണെന്നും ധര്‍മ്മജന്‍ വെളിപ്പെടുത്തി.

സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിയാണ് അവര്‍ വിളിച്ചത്. കോടിക്കണക്കിന് രൂപയുടെ കണക്കുകള്‍ അവര്‍ പറഞ്ഞു. രണ്ടുമൂന്ന് തവണ അവര്‍ വിളിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ചോഫ് ആയെന്നും പിന്നീട് വിളിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ വെളിപ്പെടുത്തി.

പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ഷാജി പട്ടിക്കര തന്‍റെ നമ്പര്‍ എന്തിനാണ് പ്രതികള്‍ക്ക് കൊടുത്തതെന്ന് അറിയില്ലെന്നും അദ്ദേഹത്തോട് പിണക്കമൊന്നുമില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :