അനുബന്ധ വാര്‍ത്തകള്‍
- ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവം: നടിക്ക് പിന്തുണയുമായി ‘അമ്മ’
- നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: നാല് പേർ അറസ്റ്റിൽ
- മരട് 357 - സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
- 'ചീത്ത വിളിക്കരുത്, തമാശയ്ക്ക് ചെയ്തതാണ്'; രണ്ടും കൽപ്പിച്ച് ഷംനാ കാസിം
- എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കും; മൊബൈല്‍ ആപ്പുവഴിയും ഫലം അറിയാം
ഷംന കാസിം കേസ്: ധര്‍മ്മജനെ ചോദ്യം ചെയ്യാന്‍ പൊലീസ്
നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസ് വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നടന് ധര്മ്മജന് ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ട്.
പ്രതികളുടെ ഫോണുകളില്‍ നിന്ന് ധര്‍മ്മജന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായാണ് അദ്ദേഹത്തെ വിളിച്ചുവരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസിനെ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ ഒരു സിനിമാ നിര്‍മ്മാതാവിലേക്കും അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍.