അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി
- പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക
- VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന് ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !
- Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !
- പാഠപുസ്തകവും യൂണിഫോമും സ്കൂള്‍ തുറക്കുന്നതിന് മുമ്പേ എത്തിക്കുന്നത് ഭരണമികവ്: മന്ത്രി വി ശിവന്‍കുട്ടി
മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരെ കേസെടുത്തത്. പോലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുണ്ട്. പോലീസുകാരന്റെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.
കുടുംബത്തോടൊപ്പം മാളില്‍ എത്തിയ പോലീസുകാരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പുതുവത്സരാഘോഷത്തില്‍ ശംഖുമുഖത്ത് നടന്ന ഡിജെ പാര്‍ട്ടിയെച്ചൊല്ലി എസ്എഫ്ഐ അംഗങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ടായിരുന്നു. അന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച പോലീസ് സംഘത്തില്‍ മിഥുന്‍ റോയിയും ഉണ്ടായിരുന്നു. മാളില്‍ നടന്ന മര്‍ദ്ദനം അതിനുള്ള പ്രതികാരമാണെന്ന് കാണിച്ച് മിഥുന്‍ റോയ് പരാതി നല്‍കിയിട്ടുണ്ട്.