1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual Assault Valayam Chekyad

അങ്കണവാടി കുട്ടികൾക്ക് നേരെ അതിക്രമം : അമ്പതുകാരൻ അറസ്റ്റിൽ

Sexual-Assault
കണ്ണൂർ: അങ്കണവാടി കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ അമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടിയിൽ കുട്ടികളെയാണ് ഇതിനടുത്തു താമസിക്കുന്ന അശോകൻ എന്നയാളെ വളയം പോലീസ് പിടികൂടിയത്.

വിഷുദിവസം, തിരഞ്ഞെടുപ്പ് ദിവസം രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയപ്പോൾ എന്നീ സമയങ്ങളിൽ ഇയാൾ ഇവിടത്തെ രണ്ടു കുട്ടികളെ വീട്ടിൽ വച്ച് ഉപദ്രവിച്ചു എന്നാണു പരാതി.  അതിക്രമത്തിനിരയായവർ രണ്ടു പേരും അഞ്ചു വയസിൽ താഴെയുള്ളവരാണ്. വിവരം അറിഞ്ഞ അംഗനവാടി ജീവനക്കാർ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിനെ അറിയിക്കുകയായിരുന്നു.

പരാതി നേരിട്ട് നാദാപുരം ഡി.വൈ.എസ്.പിക്കാണ്  കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി വളയം സർക്കാർ ആശുപത്രി റോഡിൽ വച്ചാണ് അശോകനെ പോലീസ് അറസ്റ്റ് ചെയ്തത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
നഗ്നതാപ്രദർശനം : ഫോട്ടോ എടുക്കാനെത്തിയ ആളുടെ മുഖത്ത് ചൂട് ചായ ഒഴിച്ചു