1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ലൈംഗികാതിക്രമം : 46 കാരൻ പിടിയിൽ

Sexual-Assault
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട അമ്പലമുക്ക് കൈക്കോട്ടും വൃന്ദാവൻ ഗാർഡൻസിൽ ശ്രീകണ്ണനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മെയ് മാസത്തിൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. വിളപ്പിൽശാല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വിളപ്പിൽശാല പോലീസ് ഇൻസ്‌പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അടുത്ത ലേഖനം
സൈബർ തട്ടിപ്പ് : 1.4 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്തു