അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് വീടിന്റെ വരാന്തയില്‍ നിന്ന വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സീറ്റ് ബെല്‍റ്റ് ഊരാന്‍ കഴിയാതെ ഡ്രൈവര്‍ വെന്തുമരിച്ചു
- കോഴിക്കോട് കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരന് മരിച്ചു
- കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു : തമിഴ്നാട് സ്വദേശി പിടിയിൽ
- കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു : തമിഴ്നാട് സ്വദേശി പിടിയില്‍
ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് പോലീസ് പിടിയിലായി. തൊടുപുഴ പുത്തൻപുരയ്ക്കൽ ഫൈസൽ എന്ന മുപ്പത്തേഴുകാരനാണ് പോലീസ് പിടിയിലായത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കുന്നമംഗലം സ്വദേശിയായ യുവതിയാണ് യുവാവിനെതിരെ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ബസ് താമരശേരി ചുരത്തിൽ എത്തിയപ്പോൾ മുതൽ അടുത്ത സീറ്റിൽ ഇരുന്ന യുവാവ് യുവതിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. പിന്നീട് അത് സ്വകാര്യ ഭാഗങ്ങളിലേക്കും നീങ്ങി. ഇതോടെ യുവതി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ബസ് നേരെ താമരശേരി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെയെത്തി യുവാവിനെ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ വച്ച് ഇരുപത്തിമൂന്നു കാരിയായ യുവതിക്ക് നേരെ ഒരു യുവാവിന്റെ ലൈംഗികാതിക്രമം ഉണ്ടായി. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസിലായിരുന്നു സംഭവം. നല്ല തിരക്കുള്ള ബസ്സിൽ വച്ച് ഉപദ്രവം നേരിട്ട യുവതി ഇയാളെ നന്നായി തല്ലുകയും ചെയ്തു. വിവരം അറിഞ്ഞ ബസ് ജീവനക്കാർ ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും യുവതി തനിക്ക് പരാതിയില്ലെന്ന് പോലീസിനോട് പറഞ്ഞതോടെ കേസെടുത്തില്ല.