കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സീറ്റ് ബെല്‍റ്റ് ഊരാന്‍ കഴിയാതെ ഡ്രൈവര്‍ വെന്തുമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 ജൂണ്‍ 2024 (17:15 IST)
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. കോന്നാട് ബീച്ചിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസാണ് മരിച്ചത്. 65 വയസായിരുന്നു. കോഴിക്കോട് കോര്‍പറേഷനിലെ മുന്‍ ഡ്രൈവറാണ് മോഹന്‍ദാസ്.

വല നെയ്തുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കാറിന് തീ പിടിച്ചത് കാണുകയായിരുന്നു. പിന്നാലെ ഓടി കാറിനടുത്തെത്തി ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ഊരാന്‍ കഴിഞ്ഞില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :