1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual assault: 46-year-old arrested

ലൈംഗികാതിക്രമം: 46 കാരന്‍ അറസ്റ്റില്‍

Pocso
മലപ്പുറം:കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മല്‍ അന്‍വര്‍ എന്നയാളാണ് പിടിയിലായത്.
 
കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അന്‍വര്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിച്ചു.
 
 ഇതനുസരിച്ച് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. തുടര്‍ന്ന് പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 
 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
Remal Cyclone: റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു, അതീവ ജാഗ്രതാ നിര്‍ദേശം