പോക്സോ : വയോധികന് 75 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ശനി, 25 മെയ് 2024 (16:52 IST)
പത്തനംതിട്ട: കേവലം പതിനൊന്നു വയസു പ്രായമുള്ള രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 69 കാരന കോടതി 75 വർഷം കഠിനതടവിനും നാലരലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട ഐക്കാട് തെങ്ങിനാൽ കാർത്തികേയൻ സുരേന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.

2021 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാലയളവിലെ മൂന്നു വർഷങ്ങൾക്കുള്ളിൽ പല ദിവസങ്ങളിലായി പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നു.

ഇടയ്ക്ക് വിവരം പെൺകുട്ടികൾ തമ്മിലും ഒരാളുടെ മാതാവിനോടും പറഞ്ഞപ്പോഴാണ് ' പോലീസിൽ പരാതിയും കേസും ആയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കൈയോടെ പിടി കൂടുകയുമായിരുന്നു.

റിട്ടയേഡ് റെയിൽവേ പോലീസാണ് പ്രതിയായ സുരേന്ദ്രൻ. അതിവേഗ സ്പെഷ്യൽ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പിഴ തുക അതിജീവിത കൾക്ക് നൽകണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :