പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; കോണ്‍ഗ്രസ് എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ യുവതിയുടെ മൊഴി

കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ അധ്യാപികയും കോവളത്തെത്തിയത്

രേണുക വേണു| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:30 IST)

എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി. എല്‍ദോസ് ശാരീരികോപദ്രവം ഏല്‍പ്പിച്ചെന്നും, പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും സുഹൃത്തായ യുവതി മൊഴി നല്‍കി. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.

കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ അധ്യാപികയും കോവളത്തെത്തിയത്. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :