ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധനം: നിയമലംഘനം നടത്തിയാല്‍ പിഴ ചുമത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:25 IST)
ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് പഞ്ചായത്ത് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നുയെന്നത് ഉറപ്പാക്കുന്നതിന് അടിയന്തര പരിശോധന നടത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിനോടകം രണ്ട് തവണകളായി നടത്തിയ പരിശോധനയില്‍ 9.57 ടണ്‍ നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 60,04,876 രൂപ
രൂപ പിഴചുമത്തി നോട്ടീസ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :