തുറന്നുകിടന്ന ഗേറ്റിലൂടെ ഒന്നരവയസുകാരന്‍ റോഡിലെത്തി വാഹനം തട്ടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (09:26 IST)
തുറന്നുകിടന്ന ഗേറ്റിലൂടെ ഒന്നരവയസുകാരന്‍ റോഡിലെത്തി വാഹനം തട്ടി മരിച്ചു. വേങ്ങോട് അമ്പാലൂര്‍ക്കോണം റോഡില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതികളുടെ മകന്‍ റയാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

അയല്‍വാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ഉടന്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :