തെരുവുനായ വിഷയത്തില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:01 IST)
തെരുവുനായ വിഷയത്തില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ആക്രമണകാരികളായ നായകളെ കൊല്ലാന്‍ കേരള സംസ്ഥാനം അനുമതി തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും.

ഇടക്കാല ഉത്തരവിനാണ് ഇന്ന് സാധ്യത. തെരുവുനായകളെ കൊല്ലാന്‍ നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് അനുമതിയില്ല. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യ കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :