അനുബന്ധ വാര്‍ത്തകള്‍
- അര്‍ജന്റീന ടീം കൊച്ചിയിലെത്തും, 100 കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്
- യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ
- മലയാളി യാത്രക്കാർക്ക് എട്ടിൻ്റെ പണി തന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഡൽഹി- കൊച്ചി വിമാനം പുറപ്പെട്ടത് 12 മണിക്കൂർ വൈകി
- പൃഥ്വിരാജിന്റെ ഫോഴ്സാ കൊച്ചിയെ മലര്‍ത്തിയടിച്ച് മലപ്പുറം എഫ് സി, സൂപ്പര്‍ ലീഗ് കേരളയ്ക്ക് ആവേശതുടക്കം
- ഏറ്റെടുക്കുന്നത് 290.58 ഹെക്ടര്‍ ഭൂമി, കൊച്ചിയില്‍ വരാനിരിക്കുന്നത് വന്‍ വികസനം, ബൈപാസ് നഗരത്തിന്റെ മുഖം മാറ്റും
സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ
എറണാകുളം : കൊച്ചിയിൽ സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പോലീസ് വലയിലായി. അന്തര സംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലെ സെറീന എന്ന സ്ത്രീയാണ് പിടിയിലായവരിൽ ഒരാൾ.
ഇവർക്കൊപ്പം ശ്യാം എന്ന സഹായിയും മറ്റൊരു സ്ത്രീയും പോലീസ് പിടിയിലായിട്ടുണ്ട്. കൊച്ചി എളമക്കര കേന്ദ്രീകരിച്ചു നടത്തുന്ന വാണിഭ സംഘത്തിൽ നിന്നും കടുത്ത ലൈംഗിക പീഡനത്തിന് ഇരയായ 20 കാരിയായ ബംഗ്ലാദേശ് യുവതിയെ പോലീസ് രക്ഷിച്ച് സംരക്ഷണയിൽ ആക്കിയിട്ടുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടി പന്ത്രണ്ടാം വയസിലാണ് ഒരു ബന്ധുവിനൊപ്പു ഇന്ത്യയിൽ എത്തിയത്. എന്നാൽ കുട്ടി പിന്നീട് പെൺവാണിഭ സംഘത്തിൻ്റെ കെണിയിൽ പെടുകയായിരുന്നു.
ഒരാഴ്ച മുമ്പ് സെറീന ബംഗളൂരാവിൽ നിന്നാണ് കുട്ടിയെ കൊച്ചിയിൽ എത്തിച്ചത്. കുട്ടിയെ സംഘം ഇരുപത് പേർക്ക് കാഴ്ചവച്ചു എന്നാണ് പോലീസ് നൽകിയ വിവരം. മറ്റു സംഘാംഗങ്ങളെ പിടി കൂടാൻ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.