യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (14:10 IST)
എറണാകുളം: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടിൽ വച്ച് കൂനംതൈ സ്വദേശി പ്രവീൺ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലം സ്വദേശി സമീർ എന്ന യുവാവാണ് പോലീസ് പിടിയിലായത്.

മദ്യയാനത്തെ തുടർന്നുണ്ടായ തർക്കം അടി പിടിയിലേക്കും കൊലപാതകത്തിലേക്കും കലാശിച്ചു എന്നാണ് പോലീസ് നിഗമനം.

തിരുവോണ ദിവസമായകഴിഞ്ഞ ദിവസം മരോട്ടിച്ചുവട് കള്ളുഷാപ്പിനു സമീപത്തായിരുന്നു പ്രവീണിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത്. എന്നാൽ സംഭവ സമയത്ത് സമീറിനെ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു
എന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :